Manshyaa nee mannakunnu lyrics (Malayalam)
- Binu Mathew
- Feb 12, 2018
- 1 min read
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപ കണ്ണുനീര്‍ വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊൾക നീ
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
ഫലം നൽകാതുയർന്നു നിൽക്കും
വൃക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും
എരിതീയിൽ എരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായ് തീരും
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
ദൈവ പുത്രൻ വരുന്നൂഴിയിൽ
ധാന്യ-ക്കളമെല്ലാം ശുചിയാക്കുവാന്‍
നെന്മണികൾ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
ആയിരങ്ങള്‍ വീണു താഴുന്നു
മര്‍ത്യ മാനസങ്ങള്‍ വെന്തു നീറുന്നു
നിത്യജീവന്‍ നല്‍കിടും നീര്‍ച്ചാല്‍
വിട്ടു മരുഭൂവില്‍ ജലം തേടുന്നു
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപ കണ്ണുനീര്‍ വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊൾക നീ
Comments